മാട്ടുപ്പെട്ടി ആനത്താരയിലെ  സർക്കാർവേലി പൊളിച്ചുനീക്കി

മൂന്നാർ: കാട്ടാനകളുടെ സഞ്ചാരപഥം അടച്ച്​ കന്നുകാലി വികസന ബോർഡ്​ അധികൃതർ മാട്ടുപ്പെട്ടിയിൽ സ്ഥാപിച്ച മുള്ളുവേലി ‘മാധ്യമം’ വാർത്തയെത്തുടർന്ന്​ വന്യജീവി വകുപ്പ്​ ഇടപെട്ട്​ നീക്കി. 
കാട്ടാനകളുടെ വിഹാരമേഖലയിൽ ആനത്താരയെന്ന്​ വന്യജീവി വകുപ്പ്​ ബോർഡ്​ സ്ഥാപിച്ചിടത്താണ്​ മുള്ളുവേലി ​െകട്ടിയടച്ചത്​. കാട്ടാനകളുടെ വഴിമുടക്കി വേലി സ്ഥാപിച്ച നടപടിക്ക്​ കന്നുകാലി വികസന ബോർഡിന്​ വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. 

കന്നുകാലി സംരക്ഷണത്തിനും സന്ദർശകർ റോഡിൽനിന്ന്​ ആനകൾക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനുമാണ്​ വേലി  എന്നായിരുന്നു ന്യായം​. അനിവാര്യ സാഹചര്യമുണ്ടെങ്കിൽതന്നെ വേലികെട്ടാൻ​ അധികാരം വനം-വന്യജീവി വകുപ്പിനാണെന്നത്​​ തള്ളിയായിരുന്നു ഇത്​. മാട്ടുപ്പെട്ടി ജലാശയം നീന്തിവരുന്ന കാട്ടാനകൾ മൂന്നാർ-ടോപ്പ് സ്​റ്റേഷൻ റോഡ് മറികടന്ന് അരുവിക്കാട് ഭാഗത്തേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു. ഇതിൽ കെ.എൽ.ഡി ബോർഡി​​െൻറ നിയന്ത്രണത്തിലെ റോഡി​​െൻറ മുകൾഭാഗത്ത് നേരത്തേ വൈദ്യുതി വേലിയുണ്ട്​. ഇത് ആനകളെ ദോഷകരമായി ബാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടിയ ‘മാധ്യമം’ റിപ്പോർട്ടിനെത്തുടർന്ന്​ മൂന്നാർ എൻവയൺമ​െൻറൽ ആൻഡ്​​ വൈൽഡ്​ ലൈഫ്​ സൊസൈറ്റി അധികൃതരെ സമീപിച്ചതോടെയാണ്​ ചീഫ്​ വൈൽഡ്​ ലൈഫ്​ വാർഡ​​െൻറ നിർദേശപ്രകാരം വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കെ.എൽ.ഡി ബോർഡ്​ ഉദ്യോഗസ്ഥർ ബോർഡ്​ നീക്കംചെയ്​തത്.

Tags:    
News Summary - mattupetti news-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.