ടോംസ് കോളജ്: ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കോട്ടയം മറ്റക്കര ടോംസ് കോളജിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളത്തെുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. പരാതികള്‍ പലതും ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയുണ്ടാകും. സര്‍വകലാശാലയുടെ അഫിലിയേഷന്‍ രേഖകളില്‍ പോലും കൃത്രിമം ഉള്ളതായി ആരോപണമുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍ വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോളജിന്‍െറ അഫിലിയേഷന്‍ റദ്ദ് ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. സര്‍വകലാശാലയോട് പറഞ്ഞ സ്ഥലത്തല്ല കോളജ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ കോളജിനില്ല.

കോളജിലെ പീഡനം സംബന്ധിച്ച് ഉന്നയിക്കപ്പെട്ട പരാതികളില്‍ കഴമ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജ് ചെയര്‍മാന്‍ രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തുന്നതായി വിദ്യാര്‍ഥികള്‍ രേഖാമൂലം സര്‍വകലാശാല സമിതിക്ക് മൊഴിനല്‍കിയിട്ടുണ്ട്. കോളജിന് സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയ ഫയല്‍ താന്‍ കണ്ടിട്ടില്ളെന്ന് രജിസ്ട്രാര്‍ പറയുന്നു. താന്‍ കാണാതെയാണ് തന്‍െറപേരിലുള്ള അഫിലിയേഷന്‍ ഉത്തരവ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. വിദ്യാര്‍ഥി കോപ്പിയടിച്ചതായി പറയാനാകില്ല. കോപ്പിയടി സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. കോപ്പിയടി സംബന്ധിച്ച് പ്രിന്‍സിപ്പലിന്‍െറയും ഇന്‍വിജിലേറ്ററുടെയും മൊഴിയില്‍ വൈരുധ്യമുണ്ട്. വിദ്യാര്‍ഥി എഴുതിയത് വെട്ടിക്കളഞ്ഞെന്നാണ് പ്രിന്‍സിപ്പലിന്‍െറ മൊഴി. എന്നാല്‍ ഇത് പരീക്ഷക്ക് ശേഷം കോളജ് ഓഫിസില്‍നിന്ന് വെട്ടിക്കളഞ്ഞതാണെന്നാണ് ഇന്‍വിജിലേറ്റര്‍ നല്‍കിയ മൊഴി.

Tags:    
News Summary - mattakkara toms college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.