Posted On
date_range Updated On
date_range ട്രെയിനിൽ വൻ കവർച്ച; മയക്കുമരുന്ന് നൽകി സ്വർണവും മൊബൈലും കവർന്നു
തിരുവനന്തപുരം: നിസാമുദീൻ-തിരുവനന്തപുരം എക്സ്പ്രസിൽ മയക്കുമരുന്ന് നൽകി കവർച്ച. മൂന്ന് സ്ത്രീകളാണ് കവർച്ചക്കിരയായത്. കൗസല്യ, വിജയലക്ഷ്മി, മകൾ ഐശ്വര്യ എന്നിവരാണ് കവർച്ചക്കിരയായത്.
വിജയലക്ഷ്മിയിൽ നിന്ന് 10 പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും കവർന്നു. ട്രെയിനിൽ ബോധരഹിതരായി കണ്ടെത്തിയ മൂന്ന് പേരെയും തിരുവനന്തപുരത്തെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകിയോ സ്പ്രേ ഉപയോഗിച്ചോ ഇവരെ ബോധരഹിതരാക്കിയതിന് ശേഷം കവർച്ച നടത്തിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന് മൂന്ന് പേരും െപാലീസിന് മൊഴി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.