സംസ്കൃത സർവകലാശാലയിൽ കൂട്ടത്തോൽവി, പിന്നെ ജയം

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾക്ക് വീണ്ടും കൂട്ടത്തോൽവി. ഫലം കണ്ട് ഞെട്ടിയ വിദ്യാർഥികൾ വൈകാതെ വിജയിച്ചു. അവസാന വർഷ ബി.എ പരീക്ഷ എഴുതിയവരാണ് ഫലം വന്നപ്പോൾ കൂട്ടത്തോടെ തോറ്റത്.

ജയം ഉറപ്പിച്ച് എം.എ അഡ്മിഷൻ എടുത്ത വിദ്യാർഥികൾ തോൽവിയറിഞ്ഞ് ഞെട്ടി. ഒന്നു മുതൽ അഞ്ചുവരെ സെമസ്റ്ററുകളിൽ പാസായ ബി.എ അവസാന വർഷ വിദ്യാർഥികൾക്കും പി.ജി പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരുന്നു. ഒന്നു മുതൽ ആറുവരെ സെമസ്റ്റർ പരീക്ഷകൾ ജയിച്ചിട്ടും അവസാന ഫലം വന്നപ്പോൾ തോൽവി. എന്നാൽ, ഇത് സാങ്കേതിക പിഴവായിരുന്നു. ഫലം വന്ന് പിറ്റേ ദിവസം തന്നെ തോറ്റവരെ വിജയിച്ചതായി പ്രഖ്യാപിച്ചു.

കമ്പ്യൂട്ടറിൽ വന്ന സാങ്കേതിക തകരാറാണിതെന്നും പരിഹരിച്ചതായും സർവകലാശാല വൃത്തങ്ങൾ പറയുന്നു. പരീക്ഷ വിഭാഗം കമ്പ്യൂട്ടർവത്കരിക്കാൻ വർഷങ്ങൾക്കു മുമ്പേ ലക്ഷങ്ങൾ ചെലവിട്ടിരുന്നു. 2007ൽ തുടങ്ങിയ കമ്പ്യൂട്ടർവത്കരണം ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.

Tags:    
News Summary - Mass defeat then victory in Sanskrit University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.