തിരുവനന്തപുരം: കിഫ്ബി നിയോലിബറലിസത്തിനെതിരായ പ്രതിരോധമെന്ന് ധനമന്ത്രി തോമസ് ഐസക്. മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും ഐസക് പറഞ്ഞു. നിയമസഭയിൽ മസാല ബോണ്ട് വിഷയം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
കിഫ്ബിക്കായി എടുക്കുന്ന 50,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കും. പ്രതിപക്ഷ ആരോപണങ്ങൾ സംസ്ഥാനത്തിന്‍റെ വിശ്വാസ്യത തകർക്കും. എല്ലാ വൈദ്യുത പദ്ധതികളും ലാവലിന് നൽകിയത് യു.ഡി.എഫ് ആണെന്നും തോമസ് ഐസക് സഭയിൽ ആരോപിച്ചു.
9.723 ശതമാനം താഴ്ന്ന പലിശയാണെന്ന് അവകാശപ്പെടുന്നില്ല. കമ്പോളത്തിൽ നിന്ന് വായ്പ എടുക്കണമെങ്കിൽ ഈ പലിശ നിരക്കിൽ വായ്പ വാങ്ങേണ്ടി വരും. വായ്പ തിരിച്ചടവിൽ ആശങ്ക വേണ്ട. അത് നിയമസഭയിൽ വിശദീകരിച്ച് കൂട്ടായി അംഗീകരിച്ചതാണ്.
മോട്ടോർ വാഹന നികുതിയുടെ 50 ശതമാനം വരെയും പെട്രോളിന്‍റെ സെസും കിഫ്ബിക്ക് ഗ്രാന്‍റ് ആയി നൽകും. 2030ൽ വായ്പയുടെ തിരിച്ചടവ് തീർക്കണം. ഈ ഗ്രാന്‍റ് ഉപയോഗിച്ച് വായ്പ കൊടുത്തു തീർക്കാമെന്നും ഐസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.