പൊലീസ് പിടിയിലായ എം.പി. ശ്രീജൻ

പഴയങ്ങാടിയിൽ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ

പ​ഴ​യ​ങ്ങാ​ടി (ക​ണ്ണൂ​ർ): സ്ത്രീ​ക​ൾ​ക്ക്​ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന അ​മ്പ​ത്തി​ര​ണ്ടു​കാ​ര​ൻ പൊ​ലീ​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി എം.​പി. ശ്രീ​ജ​നെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ ഇ. ​ജ​യ​ച​ന്ദ്ര​ൻ ക​ണ്ണൂ​രി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ലോ​ക്കോ പൈ​ല​റ്റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും ബി​രു​ദ​ധാ​രി​യാ​ണെ​ന്നു​മു​ള്ള വി​വ​ര​ണ​ത്തോ​ടെ ഗ്രാ​മ​ങ്ങ​ളി​ലെ വി​വാ​ഹ ബ്യൂ​റോ​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്താ​ണ് ഇ​യാ​ൾ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്.

പ​ഴ​യ​ങ്ങാ​ടി​യി​ലെ സ്ത്രീ​യോ​ടൊ​ന്നി​ച്ച് താ​മ​സി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ്ഥ​ല​ത്തെ ഒ​രു വി​വാ​ഹ​ബ്യൂ​റോ വ​ഴി വെ​ങ്ങ​ര​യി​ലെ സ്ത്രീ​യെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തി​നി​ട​യി​ൽ പൊ​ലീ​സ് കെ​ണി​യൊ​രു​ക്കി​യ​തോ​ടെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്താ​യി​രു​ന്ന ഇ​യാ​ളെ ത​ന്ത്ര​പൂ​ർ​വം ക​ണ്ണൂ​രി​ലെ​ത്തി​ച്ചാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - marriage fraud; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.