വിവാഹസല്‍ക്കാരത്തിനിടെ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ തർക്കം; അഞ്ച്​ പേര്‍ക്ക്് കുത്തേറ്റു

ഇരിങ്ങാലക്കുട: വിവാഹസല്‍ക്കാരത്തിനിടെ വധൂവരന്മാരുടെ ബന്ധുക്കൾ ചേരിതിരിഞ്ഞുണ്ടായ സംഘട്ടനത്തിൽ അഞ്ച്​ പേര്‍ക്ക്് കുത്തേറ്റു. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് സ്വദേശിയുടെയും കേച്ചേരി സ്വദേശിനിയുടെയും വിവാഹ സല്‍ക്കാരത്തിനിടയാണ്​ സംഭവം.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഇരിങ്ങാലക്കുട ചെട്ടിപറമ്പിലെ ഹാളില്‍ വര​​െൻറ വീട്ടുകാര്‍ സംഘടിപ്പിച്ച വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ വധുവി​​െൻറ സംഘം എത്തുന്നത്. തുടർന്ന്​ വധൂവരന്മാരുടെ സംഘാംഗങ്ങൾ ചേരിതിരിഞ്ഞ്​​ വാക്കുതർക്കത്തിലേർപ്പെടുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ വധുവി​​െൻറ ബന്ധുക്കളായ കേച്ചേരി കള്ളിവളപ്പില്‍ പ്രദീപ് (32), സഹോദരന്‍ പ്രശാന്ത് (28), വെള്ളാട്ടുമൂല പുത്തന്‍വീട്ടില്‍ അരുണ്‍(26), കേച്ചേരി ചെരണാണ്ടു വീട്ടില്‍ റാഫേലി​​െൻറ മകന്‍ നിധിന്‍ (26), ഇരിങ്ങാലക്കുട ചിരട്ടപുരക്കല്‍ മോഹന​​െൻറ മകന്‍ നിധിന്‍ (26) എന്നിവരെ തൃശൂരിലെ ആശുപത്രിയിലേക്ക്​ മാറ്റി . ഇരിങ്ങാലക്കുട സി.ഐ എസ്. നിസാമി​​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി.


Tags:    
News Summary - marriage clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.