'മുസ്​ലിമായ മാധ്യമ പ്രവർത്തകനാവുക എന്നത്​ ഇന്ത്യയിൽ അപകടകരം'-സിദ്ദീഖ് കാപ്പന്​ പിന്തുണയുമായി​ ജസ്റ്റിസ്​ കട്​ജു

ന്യൂഡൽഹി: യു.പി പൊലീസ്​ അന്യായമായി അറസ്റ്റ്​ ചെയ്​ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പന്​ പിന്തുണയുമായി സുപ്രീംകോടതി ജഡ്​ജി മാർകണ്ഡേയ കട്​ജു. സിദ്ദീഖ്​ കാപ്പന്‍റെ മോചനത്തിനായി എഡിറ്റേഴ്​സ്​ ഗിൽഡ്​ ഓഫ്​ ഇന്ത്യ പങ്കുവെച്ച വാർത്തക്കുറിപ്പ്​ പങ്കുവെച്ചാണ്​ കട്​ജു നിലപാട്​ വ്യക്തമാക്കിയത്​.

''മാധ്യമപ്രവർത്തകനായ മുസ്​ലിമാകുക എന്നത്​ ഇന്ത്യയിൽ അപകടകരമായ ചേരുവയാണ്​' എന്ന തലക്കെ​ട്ടോടെയാണ്​ കട്​ജു വാർത്തക്കുറിപ്പ്​ പങ്കുവെച്ചത്​.

Full View

ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ്​ സിദ്ദീഖ്​ കാപ്പനെ അറസ്റ്റ്​​ ചെയ്​തത്​. മതസൗഹാർദം തകർക്കാനുള്ള ഗൂഢാലോചനയെന്ന്​ ആരോപിച്ചാണ്​ യു.പി പൊലീസ്​ യു.എ.പി.എയും രാജ്യ​ദ്രോഹക്കുറ്റവും കാപ്പന്​ മേൽ ചുമത്തിയത്​.  

Tags:    
News Summary - Markandey Katju supports siddique kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.