കൊച്ചി: ഇനി വിരലിലെണ്ണാവുന്ന മണിക്കൂറുകൾ മാത്രം, മരടിലെ കായലിനിരുവശത്തായി വർഷ ങ്ങളോളം പ്രൗഢിയോടെ തലയുയർത്തി നിന്ന രണ്ട് ഫ്ലാറ്റ് സമുച്ചയം ശനിയാഴ്ച വെറും കോൺക ്രീറ്റ് കൂമ്പാരമാകും. കുണ്ടന്നൂർ-തേവര റോഡിനടുത്ത് 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു. ഒ, നെട്ടൂരിലെ ആൽഫ സെറീൻ ഇരട്ടക്കെട്ടിടം എന്നിവയാണ് മിനിറ്റുകളുടെ ഇടവേളയിൽ നിയന ്ത്രിത സ്ഫോടനത്തിലൂടെ നിലംപതിക്കുക.
മിനിറ്റുകളുടെ വ്യത്യാസത്തിൽ കെട്ടിടങ്ങൾ എങ ്ങനെ താഴെ വീഴ്ത്തുമെന്നതുസംബന്ധിച്ച് അവസാന നിമിഷങ്ങളിലും ആശങ്കയുണ്ട്. സമയക്രമ ത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാമെന്നാണ് അനൗദ്യോഗിക വിവരം.
ഫ്ലാറ്റുകൾ പൊളിക്കുന്നതുസംബന്ധിച്ച സകല ഒരുക്കവും വെള്ളിയാഴ്ച വൈകീട്ടോടെ പൂർത്തിയായി.
ശനിയാഴ്ച രാവിലെ ഏഴുമുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന 200 മീറ്റർ പരിധിയിൽനിന്ന് ആളുകളെ ഒഴിപ്പിക്കും. എട്ടുമുതൽ അഞ്ചുവരെയാണ് കരയിലും വെള്ളത്തിലും വായുവിലുമുൾെപ്പടെ നിരോധനാജ്ഞ. ഒമ്പതുമണിയോടെ ഓരോ കെട്ടിടത്തിൽനിന്നും ആളുകൾ പൂർണമായും ഒഴിഞ്ഞുപോയെന്ന് പൊലീസ് ഉറപ്പുവരുത്തും.
ഇരുഫ്ലാറ്റുകളുടെയും പരിസരങ്ങളിൽ സുരക്ഷക്ക് 800 വീതം പൊലീസുകാരെയാണ് നിയോഗിക്കുന്നത്. ഇവർക്കുള്ള ഡ്യൂട്ടി സ്ഥലവും നിർദേശങ്ങളും വ്യാഴാഴ്ച ചേർന്ന യോഗത്തിൽ നൽകിയിട്ടുണ്ട്. 200 മീറ്റർ പരിധിയിൽ (എക്സ്ക്ലൂഷൻ സോൺ) ആരെങ്കിലും അനധികൃതമായി നിന്നാൽ കർശന നടപടി സ്വീകരിക്കും.
സ്ഫോടനം നിയന്ത്രിക്കുന്നതിന് മൂന്ന് കൺട്രോൾ റൂം ഒരുങ്ങിയിട്ടുണ്ട്. ഹോളി ഫെയ്ത്ത്, ആൽഫ എന്നിവയുടെ കൺട്രോൾ റൂമായി മരട് നഗരസഭ ഓഫിസും ഗോൾഡൻ കായലോരത്തിന് ദേശീയ ജലഗതാഗത പാത ഓഫിസും ജെയിൻ കോറൽ കോവിന്‍ സമീപെത്ത സ്വകാര്യ ഫ്ലാറ്റും കൺട്രോൾ റൂമാകും. ഫ്ലാറ്റുകളുടെ 100 മീറ്റർ മാറി സ്ഥാപിച്ചിരിക്കുന്ന ബ്ലാസ്റ്റ് ഷെഡുകളിൽനിന്ന് എക്സ്പ്ലോഡർ അമർത്തുമ്പോഴാണ് നിയന്ത്രിതസ്ഫോടനം നടക്കുക. മൈനിങ് എൻജിനീയർ, ബ്ലാസ്റ്റർ, ഷോട്ട് ഫൈറർ, പെസോ പ്രതിനിധി എന്നിവരാകും കേന്ദ്രത്തിലുണ്ടാവുക.
പെസോ പ്രതിനിധി കൺട്രോൾ റൂമിലുമുണ്ടാകും. കൺട്രോൾ റൂമിൽനിന്ന് അറിയിപ്പ് കിട്ടിയാൽ സ്ഫോടന പ്രഭവകേന്ദ്രത്തിലുള്ളവർ സ്വിച്ച് പ്രവർത്തിപ്പിക്കുകയും സ്ഫോടനം നടക്കുകയും ചെയ്യും. ഇതിനുപിന്നാലെ പൊടിപടലങ്ങൾ നിയന്ത്രിക്കാൻ അഗ്നിരക്ഷാസേന പ്രവർത്തനം തുടങ്ങും. ചെറുതും വലുതുമായ 10 ഫയർ എൻജിനും രണ്ട് സ്കൂബ വാനും ഫ്ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കുന്നുണ്ട്. നൂറോളം അഗ്നിരക്ഷാ സേനാംഗങ്ങളും സമീപത്തുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.