മരട്​ ഫ്ലാറ്റിലെ താമസക്കാർക്ക്​ മാനുഷിക പരിഗണന നൽകണം​ -കോടിയേരി

പാലാ: എറണാക​ുളം മരടിലെ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമലംഘനം നടത്തിയവർ​ ആരാ​േണാ അവർെക്കതിരെ നടപട ിയെടുക്കുകയാണ്​ വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്​ണൻ. നിയമലംഘനം നടത്തിയവർ​ക്കെതിരെ നടപടി എടുക്കുന്നതിന്​ പകരം ഫ്ലാറ്റ്​ പൊളിച്ചുമാറ്റാനുള്ള തീരുമാനം വന്നതോടെ ഫ്ലാറ്റിലെ താമസക്കാർ തെരുവാധാ രമാകുന്ന സ്ഥിതിയാണ്​ വരാൻ പോകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫ്ലാറ്റിലെ താമസക്കാർക്ക്​ മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത്​ മാറിയിരിക്കുകയാണ്​. അവരോട്​ അനുകമ്പ കാണിക്കുന്ന സമീപനം സ്വീകരിക്കണം. ഫ്ലാറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാൽ അവരുടെ പുനരധിവാസത്തിന്​ വേണ്ടി എന്തുചെയ്യാൻ സാധിക്കും എന്നതുൾപ്പടെയുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

ഫ്ലാറ്റിലെ താമസക്കാർക്ക്​ മാനുഷിക പരിഗണന കൊടുത്തുകൊണ്ട്​ ഈ പ്രശ്​നത്തിൽ നിലപാട്​ സ്വീകരിക്കണം. വളരെ കർശനമായ നിലപാടാണ്​ സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വീകരിച്ചത്​. സുപ്രീംകോടതി വിധിയായതുകൊണ്ട്​ സർക്കാറിന്​ ഇടപെടുന്നതിന്​ ചില പരിമിതികളു​ണ്ട്​. ആ പരിമിതികൾക്കകത്ത്​ നിന്നുകൊണ്ട്​ സർക്കാർ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അ​േദ്ദഹം അഭിപ്രായപ്പെട്ടു.


Tags:    
News Summary - maradu flat owners deserves humanitarian consideration said kodiyeri -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.