കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസങ്ങളിൽ ശക്തമായ സുരക്ഷയൊരുക്കി പൊ ലീസ്. രാവിലെ ഒമ്പതോടെ ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിക്കുന്നത് പൂർത്തിയാക്കുമെന ്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാക്കറെ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് നാല് ഫ്ലാ റ്റ് പൊളിക്കുന്നത്. അന്നേ ദിവസം മേഖലയിലെ നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർ പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ഓരോ ഫ്ലാറ്റിന് സമീപവും 500 പൊലീസുകാരെ വിന്യസിക്കും. കമീഷണറടക്കം ഉന്നത ഉദ്യോഗസ്ഥസംഘത്തിന് പുറമെയാണിത്. ക െട്ടിടങ്ങളില് സ്ഫോടനം നടക്കുന്നതിന് 10 മിനിറ്റ് മുമ്പ് വൈറ്റില-അരൂര്‍, പേട്ട-തേവര പാതകളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. സമീപ റോഡുകളും ബ്ലോക്ക് ചെയ്യും. ഫ്ലാറ്റ് പൊളിക്കുന്ന ദിവസത്തെ ക്രമീകരണങ്ങൾക്ക് വിശദപദ്ധതിയാണ് പൊലീസ് തയാറാക്കിയിട്ട ുള്ളത്. സ്ഫോടനം നടന്ന് 10 മിനിറ്റിന് ശേഷമാകും ഗതാഗതം പുനരാരംഭിക്കുക. സ്ഫോടനം കഴി ഞ്ഞ് സൈറൻ മുഴങ്ങും. തുടർന്ന് അരമണിക്കൂർ കഴിയുമ്പോൾ ആളുകൾക്ക് വീടുകളിലേക്ക് മടങ ്ങാം.
പരിസരവാസികള്‍ക്കോ പ്രദേശത്തിനോ കേടുപാട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സുരക്ഷസംവിധാനങ്ങളും ഏർപ്പെടുത്തും. കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ തകരുന്നത് കാണാൻ പ്രദേശത്തേക്ക് എത്തുന്നവരെ 200 മീറ്ററിനപ്പുറം സുരക്ഷിതപ്രദേശത്ത് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രിക്കും. പ്രദേശത്ത് ഡ്രോണുകള്‍ അനുവദിക്കില്ല. ആംബുലന്‍സ്, അഗ്നിരക്ഷാസേന എന്നിവയുടെ സേവനം ഉറപ്പാക്കും.
ഫ്ലാറ്റുകളുടെ സമീപത്തേക്ക് കായലിലൂടെ ആളുകള്‍ വഞ്ചിയില്‍ എത്തുന്നത് തടയാൻ കോസ്റ്റല്‍ പൊലീസിനെ വിന്യസിക്കും. സ്ഫോടനസമയത്ത് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കും. സുരക്ഷക്രമീകരണങ്ങളും മുന്നൊരുക്കവും ജനങ്ങളെ അറിയിക്കാൻ നഗരസഭയുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
മാർഗ നിർദേശങ്ങളുമായി നഗരസഭ
കൊച്ചി: സുപ്രീംകോടതി നിർദേശ പ്രകാരം മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ പൊതുജനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഫ്ലാറ്റ് പൊളിക്കുന്ന ഈ മാസം 11, 12 സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ സംബന്ധിച്ചാണ് മാർഗനിർദേശം.
•പ്രദേശത്തെ താമസക്കാരും വാണിജ്യ സ്ഥാപന ഉടമകളും ഫ്ലാറ്റ് പൊളിക്കുന്ന ദിവസം രാവിലെ ഒൻപതിന് മുമ്പ് സ്വയം ഒഴിഞ്ഞുപോകണം.
•പൊലീസ് അനുമതിക്ക് വിധേയമായി അപകടം ഒഴിവാക്കൽ മേഖലക്ക് പുറത്ത് നിൽക്കാവുന്നതും കെട്ടിടം പൊളിക്കുന്നത് വീക്ഷിക്കാവുന്നതുമാണ്.
•സ്ഥാവര ജംഗമ സ്വത്തുക്കൾക്കും വളർത്തുമൃഗങ്ങൾക്കും ഒരു നാശ നഷ്ടവും കോട്ടവും ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം.
•ഒഴിഞ്ഞുപോകുന്ന എല്ലാ കെട്ടിടങ്ങളുടെയും ജനലുകളും വാതിലുകളും ഭദ്രമായി അടച്ചെന്ന് ഉറപ്പാക്കണം.
•എയര്‍ കണ്ടീഷനുകള്‍ സ്വീച്ച് ഓഫ് ചെയ്യണം.
•വൈദ്യുതി ഗൃഹോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുകയും വേണം.
•വീട്ടിനുള്ളിലെ ഉപകരണങ്ങളില്‍ വൈദ്യുതി കടന്നു പോകുന്ന ബോര്‍ഡിലെ ഇലക്ട്രിക് പവര്‍ പോയൻറ് ഓഫ് ചെയ്യണം.
•വളര്‍ത്തുമൃഗങ്ങളെ കെട്ടിടത്തിനകത്ത് സുരക്ഷിതമായി പാര്‍പ്പിക്കുകയോ അവയുടെ കൂടുകള്‍ പൊതിഞ്ഞ് പൊടിയിൽനിന്ന് സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യണം.
• സ്ഫോടന ദിവസം പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പ്രായമായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും കിടപ്പുരോഗികളായവര്‍ക്ക് വൈദ്യസേവനം ലഭിക്കുന്നതിനും മരട് നഗരസഭയെ അറിയിക്കണം.
താൽക്കാലിക സുരക്ഷ കേന്ദ്രങ്ങൾ
1. സേക്രഡ് ഹാർട്ട് കോളജ്, േതവര
2. ഫിഷറീസ് കോളജ്, പനങ്ങാട്
ഹെൽപ്പ് ലൈൻ നമ്പറുകൾ
1. വിനു ജോസഫ്- 9447434322
2. ശ്യാംകുമാർ- 9633133366
3. മരട് നഗരസഭ ആംബുലൻസ്- 9349756668
സമയക്രമത്തിൽ നേരിയ മാറ്റം; ഹോളി ഫെയ്ത്ത് പൊളിച്ച് അഞ്ച് മിനിറ്റിന് ശേഷം ആൽഫ
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ നേരിയ മാറ്റം. എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകൾ പൊളിക്കുന്നതിെൻറ ഇടയിലുള്ള സമയ ദൈർഘ്യം അര മണിക്കൂറിൽനിന്ന് അഞ്ച് മിനിറ്റാക്കി കുറച്ചു. ശനിയാഴ്ച രാവിലെ 11ന് ഹോളിഫെയ്ത്ത് ഫ്ലാറ്റും 11.05ന് ആല്‍ഫാ സെറീനും പൊളിക്കും. എച്ച്.ടു.ഒ പൊളിച്ച് അരമണിക്കൂറിന് ശേഷം ആല്‍ഫ സെറീന് പൊളിക്കാനായിരുന്നു ആദ്യ തീരുമാനം.
എറണാകുളം ജില്ല ഭരണകൂടവും മരട് നഗരസഭയും ചേര്‍ന്ന് പുറത്തിറക്കിയ പട്ടികയിലാണ് സമയക്രമത്തിലെ മാറ്റം വ്യക്തമാക്കിയിരിക്കുന്നത്. എച്ച്.ടു.ഒ. പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് എഡിഫൈസ് എന്ന കമ്പനിയാണ്. വിജയ് സ്റ്റീല്‍സാണ് ആല്‍ഫ സെറീന് പൊളിക്കുന്നത്. 12ന് രാവിലെ 11ന് ജെയിന് കോറല്‍ കോവും ഉച്ചക്ക് രണ്ടിന് ഗോള്‍ഡന്‍ കായലോരവും പൊളിക്കും. സമയക്രമത്തിൽ മാറ്റം വരുത്തിയത് സാങ്കേതിക കാരണങ്ങൾകൊണ്ടുമാത്രമാണെന്ന് ഫ്ലാറ്റ് പൊളിക്കലിെൻറ ചുമതല വഹിക്കുന്ന സബ് കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു.
മറ്റ് പ്രശ്നങ്ങളൊന്നും ഇക്കാര്യത്തിലില്ല. പരിസരവാസികളുടെ ആശങ്ക മനസ്സിലാക്കുന്നു. ഇത് പരിഹരിക്കാൻ ബോധവത്കരണം നടത്തും. ഫ്ലാറ്റ് പൊളിക്കുന്ന ദിവസത്തെ കാര്യങ്ങൾ മുഴുവൻ വ്യക്തമാക്കുന്ന നോട്ടീസ് വിതരണം ചെയ്യും. അന്നേ ദിവസം എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല എന്ന കാര്യങ്ങളെല്ലാം ഉൾപ്പെടുന്നതാകും നോട്ടീസെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് പൊളിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും പലരും ഇങ്ങനെ ചെയ്യുന്നത് സ്വന്തം തീരുമാന പ്രകാരമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.