കുമ്മനത്തിന്​ പിന്തുണയുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: മിസോറം ഗവർണർ കുമ്മനം രാജശേഖര​നെതിരെ മിസോറമിലെ ചില ക്രൈസ്​തവ സംഘടനകളിൽനിന്നുണ്ടായ എതിർപ്പ്​ പ്രാദേശികമാണെന്നും സഭകളുടെ വികാരമല്ലെന്നും സീറോ മലബാർ സഭ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. ചൊവ്വാഴ്​ച കുമ്മനം രാജശേഖരനുമായി എറണാകുളം ​െഗസ്​റ്റ്​ ഹൗസിൽ നടത്തിയ കൂടിക്കാഴ്​ചക്കുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മി​േസാറമിലെ കാത്തലിക്​ ബിഷപ്​ കുമ്മനത്തി​​​െൻറ സ്ഥാനാരോഹണച്ചടങ്ങിൽ പ​െങ്കടുത്തിരുന്നു. വിഷയം ശ്രദ്ധയിൽെപട്ടപ്പോൾതന്നെ  ബിഷപ്പിനെ വിളിച്ച്​ കുമ്മനം കേരളത്തിൽനിന്നുള്ള ആളാണെന്നും എല്ലാ മത, ജന വിഭാഗങ്ങളോടും​ ചേർന്നുപോകുന്ന ആളാണെന്നും അറിയിച്ചു. സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

തദ്ദേശീയ ഗവർണർ വേണമെന്ന വികാരമാണ്​ പ്രതിഷേധത്തിന്​ പിന്നിൽ. രാഷ്​ട്രീയപരമായോ മതപരമായോ വിലയിരുത്തേണ്ടതല്ല. കുമ്മനവുമായി സഭ ദിനപത്രത്തിൽ പ്രവർത്തിച്ച കാലംമുതൽ സൗഹൃദമുണ്ട്​. അതി​​​െൻറ അടിസ്ഥാനത്തിലാണ്​ താൻ സന്ദർശിച്ചതെന്നും കർദിനാൾ പറഞ്ഞു. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്​ചക്കുശേഷം ഒരുമിച്ച്​ ഉച്ചഭക്ഷണം കഴിച്ചാണ്​ ഇരുവരും പിരിഞ്ഞത്​.

Tags:    
News Summary - Mar George Alencherry Support to Kummanam Rajasekharan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.