മാർ ജോർജ്​ ആലഞ്ചേരിക്കെതിരെ സമർപ്പിച്ച ബാങ്ക്​ അക്കൗണ്ട്​ രേഖകൾ വ്യാജമെന്ന്​ പൊലീസ്

കൊച്ചി: ഭൂമിയിടപാട്​ വിവാദത്തിൽ സീറോ മലബാർ സഭ ആർച്​ ബിഷപ്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിക്കെതിരെ അദ്ദേഹത്തി ​​െൻറ ബാങ്ക്​ അക്കൗണ്ടുമായി ബന്ധപ്പെട്ട്​ സമർപ്പിച്ച രേഖകൾ വ്യാജമെന്ന്​ പൊലീസ്​. ഭൂമി ഇടപാടിന്​ പിന്നാലെ കർ ദിനാളി​​െൻറ രഹസ്യ അക്കൗണ്ട്​ വഴി വിവിധ ഇടപാടുകൾ നടന്നെന്നായിരുന്നു വിമതവിഭാഗം വൈദികർ ആരോപിച്ചത്​. എന്നാൽ, ഇക്കാര്യം സ്ഥാപിക്കാൻ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും കർദിനാളിന്​ ഇങ്ങനെയൊരു അക്കൗണ്ട്​ ഇല്ലെന്നും പൊലീസ്​ വ്യക്തമാക്കി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്​ മാർ ജോർജ്​ ആലഞ്ചേരിയും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ക്ലബ്​ അംഗത്വ​മെടുക്കാൻ കർദിനാൾ ഉൾപ്പെടെ മറ്റ്​ ചിലരും രഹസ്യ അക്കൗണ്ട്​ വഴി പണമിടപാട്​ നടത്തിയെന്ന്​ സ്ഥാപിക്കുന്ന രേഖകളാണ്​​ കഴിഞ്ഞ ജനുവരിയിൽ സഭ മുൻ വക്താവുകൂടിയായ ഫാ. പോൾ തേലക്കാട്ട്​ സിനഡിന് മുന്നിൽ ഹാജരാക്കിയത്​. എന്നാൽ, രേഖകൾ വ്യാജമാണെന്നും തനിക്ക്​ രഹസ്യ അക്കൗണ്ട്​ ഇല്ലെന്നുമാണ്​ കർദിനാൾ സിനഡിന്​ നൽകിയ വിശദീകരണം. തുടർന്നായിരുന്നു അന്വേഷണം.

സിനഡിൽ വൈദികർ ഹാജരാക്കിയ രേഖകൾ വ്യാജമെന്ന് പ്രാഥമികാന്വേഷണത്തിൽതന്നെ കണ്ടെത്തിയതായി പൊലീസ്​ പറയുന്നു. പോൾ തേലക്കാട്ടിന് രേഖകൾ ലഭിച്ചതിന്​ പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും​ പൊലീസ് അന്വേഷിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ മാർ ജോർജ് ആലഞ്ചേരിയിൽനിന്ന്​ പൊലീസ് മൊഴിയെടുത്തു.

Tags:    
News Summary - Mar george alancherry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.