കണ്ണൂർ അമ്പായത്തോട് ടൗണിൽ മാവോവാദി സംഘം തോക്കേന്തി പ്രകടനം നടത്തി

കേളകം (കണ്ണൂർ): കൊട്ടിയൂർ-അമ്പായത്തോട് ടൗണിൽ മാവോവാദി സംഘം തോക്കേന്തി പ്രകടനം നടത്തി. മൂന്നു പേരുടെ കൈകളിൽ തോക ്കുകൾ ഉണ്ടായിരുന്നു. സംഘത്തിൽ ഒരാൾ സ്ത്രീയാണ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് മാവോവാദി സംഘം ട ൗണിലെത്തിയത്. കൊട്ടിയൂർ വനത്തിലൂടെ സംഘം തിരികെ പോകുകയും ചെയ്തു.

രാവിലെ ആറ് മണിയോടെ നാലംഗ മാവോവാദി സംഘം സായുധ പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം നടത്തി പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. അട്ടപ്പാടിയിലെ രക്തക്കറക്ക് പകരം വീട്ടുക, ജനുവരി 31ലെ പണിമുടക്ക് വിജയിപ്പിക്കുക, തിരിച്ചടിക്കാൻ സായുധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററ്റുകളാണ് വിവിധയിടങ്ങളിൽ പതിച്ചത്.

രണ്ടാം തവണയാണ് അമ്പായത്തോട് ടൗണിൽ മാവോവാദി പ്രകടനം നടത്തുന്നത്. 2018 ഡിസംബർ 28ന് മാവോവാദി സംഘം അമ്പായത്തോട് ടൗണിൽ തോക്കേന്തി പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ കണ്ണുർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Tags:    
News Summary - Maoist Root March in Kottiyoor Ambayathode Town -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.