Posted On
date_range Updated On
date_range അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി പോസ്റ്റര്‍
അട്ടപ്പാടി: ഇടവേളക്കുശേഷം അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി അനുകൂല പോസ്റ്റര്‍. പുതൂര്‍ ഗ്രാമപഞ്ചായത്തിലെ മേലേ ഉമ്മത്താംപടിയില്‍ കുടിയേറ്റ വിഭാഗം കൂടുതലുള്ള പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് പോസ്റ്ററും തമിഴില്‍ അച്ചടിച്ച നോട്ടീസുകളും പ്രത്യക്ഷപ്പെട്ടത്. ഭവാനി ദളത്തിന്‍െറ പേരിലുള്ള
പോസ്റ്ററുകളായിരുന്നു ഇവ. നിലമ്പൂര്‍ കരുളായി വനത്തില്‍ രണ്ട് മാവോവാദി നേതാക്കളെ കൊലപ്പെടുത്തിയ സി.പി.എം സര്‍ക്കാറിനെ നിശിതമായി വിമര്‍ശിക്കുന്ന അഞ്ച് പോസ്റ്ററുകളും ഒരു നോട്ടീസുമാണ് കണ്ടത്. അഗളി ഡിവൈ.എസ്.പി പി. സുബ്രഹ്മണ്യന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.