മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പൊലീസ് കസ്റ്റഡിയിൽ

കൽപ്പറ്റ: മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ മുതലാണ് ശ്രീമതി കസ്റ്റഡിയിലുള്ളത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ഒന്നാം തിയതി വരെ കോയമ്പത്തൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതാണ്.

കൽപ്പറ്റ ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡി.വൈ.എസ്.പി. അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു. ഇപ്പോൾ മാനന്തവാടി പോലീസ് സ്റ്റേഷനിലാണ് ശ്രീമതിയുള്ളത്. കനത്ത പോലീസ് വലയത്തിലാണ് മാനന്തവാടി സ്റ്റേഷൻ.

Tags:    
News Summary - Maoist leader Sreemathi in police custody Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.