കൽപറ്റ: ലക്കിടിയിലെ റിസോർട്ടിൽ െവടിവെപ്പിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ല പ്പെട്ട സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. ദേശീയപാതക്ക് തൊട്ടരികെയുള്ള ഉപവൻ റിസോ ർട്ടിൽ ബുധനാഴ്ച രാത്രി പൊലീസും മാവോവാദികളും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സി. പി. ജലീൽ കൊല്ലപ്പെട്ടതെന്ന് ഉന്നത െപാലീസ് അധികൃതർ വ്യക്തമാക്കിയിരുന്നു. മാവോവ ാദികൾ എത്തിയെന്ന സൂചനയെ തുടർന്ന് റിസോർട്ടിലെത്തിയ പൊലീസിനുനേരെ അവർ നിറയെ ാഴിച്ചെന്നും ആത്മരക്ഷാർഥം തിരിച്ച് െവടിവെക്കുകയായിരുന്നുവെന്നുമാണ് െഎ.ജി ബൽ റാം കുമാർ ഉപാധ്യായ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ, ആദ്യം വെടിയുതിർത്തത് മാവോവാദികളല്ലെന്ന് വ്യക്തമാക്കി റിസോർട്ട് ജീവനക്കാർ വെള്ളിയാഴ്ച രാവിലെ രംഗെത്തത്തിയതോടെ പൊലീസ് വാദം സംശയ നിഴലിലായി. ഇതിനു പിന്നാലെ തെൻറ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് റിസോർട്ട് മാനേജർ രഞ്ജിത് വിശദീകരിക്കുന്ന വിഡിയോ പൊലീസ് പുറത്തുവിട്ടു. സംഭവസമയത്ത് താൻ ഉണ്ടായിരുന്നിെല്ലന്നും ദൂരെ വീട്ടിലായിരുന്നുവെന്നും പുതിയ വിഡിയോയിൽ ഇദ്ദേഹം പറയുന്നുണ്ട്.
ലക്കിടിയിലെ റിസോർട്ട് കേന്ദ്രീകരിച്ച് ഒരാഴ്ചയായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നുവെന്നാണ് സൂചന. മാവോവാദികളെത്തിയ വിവരം റിസോർട്ട് അധികൃതരാണ് തങ്ങളെ അറിയിച്ചതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, റിസോർട്ടിൽനിന്ന് ആരും പൊലീസിന് വിവരം കൈമാറിയിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെ, പൊലീസിനെ ആരാണ് ഇക്കാര്യം അറിയിച്ചതെന്നതും അവ്യക്തതയിലായി. പൊലീസ് എത്തുമ്പോൾ ഇരുവരും തിരിഞ്ഞോടിയതല്ലാതെ ആ സമയത്ത് വെടിയുതിർത്തിട്ടില്ലെന്നാണ് റിസോർട്ട് ജീവനക്കാരിൽ ചിലർ പറയുന്നത്.
ഈ സമയം കാബിനിലും മറ്റു ഭാഗങ്ങളിലുമുള്ള ജീവനക്കാരെ പൊലീസ് ഒരു മുറിയിലാക്കി വാതിലടക്കുകയും ശബ്ദമുണ്ടാക്കുന്നതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ താക്കീതു നൽകുകയും ചെയ്തിരുന്നു. ഒാടിരക്ഷപ്പെടാൻ ശ്രമിക്കുേമ്പാൾ നിലത്തു വീണുപോയ ജലീലിന് നേരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പൊലീസ് വെടിയുതിർത്തുവെന്നാണ് ആരോപണം ഉയരുന്നത്. മൂന്ന് തവണ വെടിയേറ്റു എന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. തലക്ക് പിന്നിലേറ്റ വെടി തല തുളച്ച് മുന്നിലെത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇതു ചൂണ്ടിക്കാട്ടി, ജീവനോടെ പിടികൂടുന്നതിനു പകരം വധിക്കാൻ തന്നെ തീരുമാനിച്ചാണ് പൊലീസ് പിറകിൽനിന്ന് തലക്കുതന്നെ നിറയൊഴിച്ചതെന്ന വാദം ശക്തമാക്കി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.
മാവോവാദികൾ മാന്യമായി പെരുമാറിയെന്ന് ജീവനക്കാർ
കൽപറ്റ: പണവും ഭക്ഷണവും തേടി റിസോർട്ടിെലത്തിയ സി.പി. ജലീലും കൂട്ടാളിയും വളരെ മാന്യമായാണ് തങ്ങളോട് പെരുമാറിയതെന്ന് റിസോർട്ട് ജീവനക്കാർ. സ്വയം പകർത്തി അയച്ച വിഡിയോകളിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്ഷണം ആവശ്യപ്പെട്ടശേഷം അത് പാകം ചെയ്യാനെടുത്ത അരമണിക്കൂർ സമയം ചിരിച്ചും തമാശകൾ പറഞ്ഞുമാണ് ജലീൽ സമയം െചലവഴിച്ചത്. ഇതിനു പിന്നാലെയാണ് പൊടുന്നനെ പൊലീസെത്തിയതും ഇരുവരും ചിതറിയോടിയതും. ചിരിച്ചുകൊണ്ട് കാബിന് പുറത്തേക്ക് പോയ ജലീലിെൻറ മൃതദേഹമാണ് പിന്നെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.