മാവോവാദി വേട്ട: ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോവാദികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ ല േഖനത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് മുൻകൂർ അനുമതിയില്ലാ െതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലേഖനം എഴുതാൻ അനുമതിയുടെ ആവശ്യമില്ല. ചീഫ് സെക്രട്ടറിയുടേത് വ്യക്തിപര മായ അഭിപ്രായമാണ്. മാവോവാദി -പൊലീസ് ഏറ്റുമുട്ടലിനെ കുറിച്ചുള്ള അന്വേഷണത്തെ ലേഖനം ബാധിക്കില്ലെന്നും മുഖ്യമന്ത ്രി ചൂണ്ടിക്കാട്ടി.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചീഫ് സെക്രട്ടറിയുടെ ലേഖനത്തെ കുറിച്ച് സർക്കാർ നിലപാട് തേടിയത്. അനുമതി വാങ്ങിയാണോ ചീഫ് സെക്രട്ടറി ലേഖനം എഴുതിയതെന്നും സർക്കാറിന്‍റെ നിലപാടാണോ ലേഖനത്തിലുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

സാ​യു​ധ​സ​മ​ര​ത്തെ വ​രി​ക്കു​ന്ന മാ​വോ​വാ​ദി​ക​ൾ​ക്ക്, സാ​ധാ​ര​ണ പൗ​ര​ന്മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശം വേ​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത്​ യു​ക്തി​യ​ല്ലെ​ന്നും ഇ​വ​ർ യ​ഥാ​ർ​ഥ ഭീ​ക​ര​വാ​ദി​ക​ളാ​ണെ​ന്നും ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ചീ​ഫ്​ സെ​ക്ര​ട്ട​റി വ്യക്തമാക്കി‍യത്. തോ​ക്കു​മെ​ടു​ത്ത്​ ജ​ന​ങ്ങ​ളെ കൊ​ല്ലാ​ൻ ന​ട​ക്കു​ന്ന​വ​ർ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന്​ പ​റ​യു​ന്ന​ത്​ നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെന്നും ടോം ജോസ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, മാ​വോ​വാ​ദി​വേ​ട്ട​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന പൊ​ലീ​സ്​ ന​ട​പ​ടി​ക്കെ​തി​രെ ഭ​ര​ണ​മു​ന്ന​ണി​ക്ക​ക​ത്തും പു​റ​ത്തും വലിയ വി​മ​ർ​ശ​ന​മാണ് ഉയരുന്നത്. ലേഖനമെഴുതിയ ചീഫ് സെക്രട്ടറിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു വിമർശിച്ചത്. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്ന വ്യക്തമാക്കിയ പ്രകാശ് ബാബു, ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയിൽ ലേഖനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷ നേതാവ് തേടിയിരുന്നു. എന്നാൽ,​ ഇംഗ്ലീഷ്​ പത്രത്തില്‍ എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നും വായിച്ച ശേഷം പ്രതികരിക്കാമെന്നും ആണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.

Tags:    
News Summary - Maoist Encounter Case: Tom Jose Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.