മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചു

പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോ വാദികളുടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചു. ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയ ശേഷം രണ്ടു പേരുടെ മൃതദേഹമാണ് വനത ്തിൽനിന്ന് പുറത്തെത്തിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. മാവോവാദികളുടെ പക്കൽനിന്ന് പിടിച്ചെടുത്ത സാധനങ്ങളും സേന ശേഖരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ ഒറ്റപ്പാലം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ​ പൊലീസ്- മെഡിക്കല്‍- ഫോറന്‍സിക് സംഘങ്ങള്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പതോടെ പുറപ്പെട്ടിരുന്നു. എന്നാൽ വെടിയൊച്ച കേട്ടതോടെ ഇൻക്വസ്​റ്റ്​ നിർത്തിവെച്ചിരുന്നു.

നാലു മാവോവാദികളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഭവനി ദളത്തിലെ പ്രമുഖ നേതാവായ കർണാടക സ്വദേശി മണിവാസകനടക്കം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തിങ്കളാഴ്​ച രാവിലെ ൃ നടന്ന ഏറ്റുമുട്ടലിൽ കർണാടക ചിക്​മഗളൂരു സ്വദേശികളായ സുരേഷ്​​, ശ്രീമതി, തമിഴ്​നാട്​ സ്വദേശി കാർത്തിക്​ എന്നിവരാണ് കൊല്ലപ്പെട്ടത്.

Tags:    
News Summary - maoist encounter in attappadi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.