മാവൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇടം തേടിയ ദുരിതാശ്വാസ ക്യാമ്പിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി രാജുവിന്റെ മകൾ നാലാം ക്ലാസുകാരി മനുഷ അനാഥയാകില്ല. മന ുഷയെ സംരക്ഷിക്കാൻ മനുഷ്യസ്േനഹികൾ രംഗത്തെത്തി. ന്യൂസിലൻഡിൽ ജോലിചെയ്യുന്ന തിരു വനന്തപുരം സ്വദേശി രതീഷാണ് മനുഷയെ സംരക്ഷിക്കാൻ സന്നദ്ധത അറിയിച്ചത്. ചെറുപ്പ മണക് കാട് ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽവെച്ച് രക്തസമ്മർദം മൂർഛിച്ചാണ് മൈസൂർ മാണ്ഡ്യ സ്വദേശി രാജു (59) മരിച്ചത്. രാജുവും കുടുംബവും ചെറൂപ്പ അയ്യപ്പൻകാവിനു സമീപം പൊൻപറകുന്നിനു താഴെ പൊതുമരാമത്ത് വകുപ്പിന്റെറ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ടെൻറ് കെട്ടിയാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് നിലംപൊത്തി. താമസിക്കാൻ മറ്റൊരിടമില്ലാത്തതുകൊണ്ടാണ് രാജുവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ചെറൂപ്പ മണക്കാട് ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയത്.
രാജുവിന്റെ ഭാര്യ ഏതാനും വർഷം മുമ്പ് അദ്ദേഹത്തെയും മക്കളെയും ഉപേക്ഷിച്ച് പോയതാണ്. തെരുവോരങ്ങളിൽ സർക്കസ് നടത്തിയാണ് രാജുവും കുടുംബവും ഉപജീവനം നടത്തിയിരുന്നത്. നല്ല ഒരു അത്ലറ്റ് കൂടിയായ മനുഷ മണക്കാട് ജി.യു.പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുകയാണ്. മനുഷയുടെ മൂത്ത സഹോദരൻ ശ്രീനിവാസൻ എടപ്പാളിൽ കോൺക്രീറ്റ് പണിക്കാരനാണ്. ഇയാൾ ഭാര്യയോടൊപ്പം ചെറൂപ്പയിലെ ടെൻറിൽ തന്നെയാണ് താമസം. മറ്റൊരു സഹോദരൻ മനോജും കൂലിപ്പണിക്ക് പോകുന്നുണ്ട്. കിടപ്പാടം നഷ്ടമായതോടൊപ്പം പിതാവും മരിച്ചതോടെ മനുഷ പെരുവഴിയിലായ അവസ്ഥയിലായിരുന്നു.
മനുഷയുടെ അവസ്ഥ അറിഞ്ഞതിനെ തുടർന്ന് കോഴിക്കോട് തഹസിൽദാർ ഇ. അനിതകുമാരി, മാവൂർ വില്ലേജ് ഓഫിസർ ജയലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, മാവൂർ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് എന്നിവർ സ്ഥലത്തെത്തിയിരുന്നു. ജില്ല കലക്ടറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് മനുഷക്കും സഹോദരങ്ങൾക്കും താൽക്കാലികമായി മാവൂർ കണ്ണിപറമ്പിലെ വൃദ്ധസദനത്തിൽ സൗകര്യം ഒരുക്കുകയായിരുന്നു.
മനുഷയുടെ അവസ്ഥ വാർത്തയായതിനെ തുടർന്നാണ് ന്യൂസിലൻഡിൽ ജോലിയുള്ള രതീഷ് ബന്ധപ്പെട്ടത്. ജില്ല കലക്ടർ രതീഷിെൻറ തിരുവനന്തപുരത്തെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരാഴ്ചക്കുശേഷം തീരുമാനിക്കാമെന്നാണ് ജില്ല കലക്ടർ അറിയിച്ചത്. തുടർന്ന് ജില്ല കലക്ടറും മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും കൂടിയാലോചിച്ച് തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.