തൃശൂർ: അപകടങ്ങൾ ഏറെ ഉണ്ടാക്കിയെങ്കിലും സമീപ വർഷങ്ങളിലെ കാലവർഷത്തിന് അപവാദമാണ് ഇക്കുറി. കഴിഞ്ഞ കുറേ വർഷങ്ങളായി തുടക്കത്തിൽ ശക്തമായ മഴ ലഭിക്കാത്ത സാഹചര്യമായിരുന്നു. ഇതിന് വിരുദ്ധമായി തുടക്കത്തിൽ തന്നെ കനത്ത മഴ ലഭിക്കുന്ന പഴയ പ്രവണത ശുഭസൂചകമായാണ് കാലാവസ്ഥ വകുപ്പ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ച വരെ സംസ്ഥാനത്ത് ഏഴ് ശതമാനം മഴയാണ് കൂടുതൽ ലഭിച്ചത്. 173 മി.മീ. ലഭിക്കേണ്ടിടത്ത് 185 കിട്ടി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും അറബിക്കടലിെൻറ കേരള-കർണാടക വടക്കൻ തീരങ്ങളിലുണ്ടായ ന്യൂനമർദ പാത്തിയും മൺസൂൺ കാറ്റിെൻറ ശരിയായ സഞ്ചാരവുമാണ് മഴ ശക്തമാവാൻ കാരണം.
മഴ പതുക്കെ തുടങ്ങി പിന്നാലെ ശക്തമാവുന്ന പ്രവണത അടുത്ത വർഷങ്ങളിലൊന്നും ഉണ്ടായിട്ടില്ല. ആദ്യ പകുതിയായ ജൂൺ, ജൂലൈ മാസങ്ങളിൽ മഴ വല്ലാതെ കുറഞ്ഞ് രണ്ടാംപകുതിയായ ആഗസ്റ്റ്, സെപ്റ്റംബറിൽ കൂടുതൽ ലഭിക്കുന്നുവെന്നാണ് അടുത്തിടെയുള്ള അനുഭവം. രണ്ടാം പകുതിയിൽ കൂടുേമ്പാഴും അതിവർഷം ഇതുവരെ ലഭിച്ചിട്ടുമില്ല. മഴ കാര്യമായി ലഭിക്കാത്ത തുടർച്ചയായ രണ്ടുവർഷങ്ങളുമുണ്ടായി. 2015, 16 വർഷങ്ങളിൽ മഴ കുറഞ്ഞ് വരൾച്ചയായിരുന്നുെവങ്കിൽ 2017ൽ ശരാശരി മഴ ലഭിച്ചു. 1981, 2007, 2013 വർഷങ്ങളിൽ മാത്രമാണ് അടുത്തിടെ രണ്ടു പകുതികളിലും കൃത്യമായി മഴ ലഭിച്ചത്.
എന്നാൽ, മഴ തുടരുമെന്ന് ഒരു ഉറപ്പുമില്ലെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ സി.എസ്. ഗോപകുമാർ വ്യക്തമാക്കി. സ്ഥായിയായ സ്വഭാവം ഇല്ലാത്തതിനാൽ എന്ത് സംഭവിക്കുമെന്ന് കൃത്യമായി പറയാനാവില്ല. കാലാവസ്ഥ വകുപ്പിെൻറ കണക്കനുസരിച്ച് 2040 മി.മീ. മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. 1950 മുതലുള്ള ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഇൗ കണക്ക്. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിെൻറ സാഹചര്യത്തിൽ 1928 മുതലുള്ള ദീർഘകാല ശരാശരിയുടെ അടിസ്ഥാനത്തിൽ 1870 മി.മീ മഴയാണ് ലഭിക്കേണ്ടതെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ഇരു പകുതികളിലുമായി എപ്പോൾ മഴ ലഭിച്ചാലും ജലസ്രോതസ്സുകളിൽ വെള്ളം ലഭിക്കും. എന്നാൽ, രണ്ടാംപകുതിയിൽ മഴ കനക്കുന്നത് കൃഷിയെ ബാധിക്കും. തിരുവനന്തപുരം ജില്ലയിൽ 45.4 ശതമാനം മഴയാണ് ഇക്കുറി കൂടുതൽ ലഭിച്ചത്. തൃശൂർ (15.4), വയനാട് (12.6), ഇടുക്കി (12.00), പത്തനംതിട്ട (2.8), മലപ്പുറം (1.3) ജില്ലകളിൽ കുറവ് മഴയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.