തൃശൂർ: ലളിതകലാ അക്കാദമി മുൻ ചെയർമാനും മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും ചിത്രകാരനുമായ കെ.എ. ഫ്രാൻസിസ് (76) അന്തരിച്ചു. ചിത്രകാരനും യൂനിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി. ആന്റണിയുടെ മകനാണ്.
കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് യൂനിവേഴ്സൽ ആർട്സ് സെക്രട്ടറി, ടെലിഫോൺ കേരള സർക്കിൾ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവർത്തക പെൻഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ദ എസൻസ് ഓഫ് ഓം, ഇ.വി. കൃഷ്ണപിള്ള (ജീവചരിത്രം), കള്ളന്മാരുടെ കൂടെ, ഇ. മൊയ്തുമൗലവി: നൂറ്റാണ്ടിന്റെ വിസ്മയം തുടങ്ങി ഇരുപതോളം കൃതികൾ രചിച്ചു. താന്ത്രിക് ചിത്രകാരനെന്ന നിലയിൽ കലാലോകത്തും അറിയപ്പെട്ടു.
കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്കാരം (2014), ലളിതകലാ അക്കാദമി സ്വർണപ്പതക്കം (2000), ലളിതകലാ പുരസ്കാരം (2015), ഫെലോഷിപ് (2021) തുടങ്ങിയ പുരസ്കാരങ്ങൾ നേടി.
ഭാര്യ: തട്ടിൽ നടയ്ക്കലാൻ കുടുംബാംഗമായ ബേബി. മക്കൾ: ഷെല്ലി (ദുബൈ), ഡിംപിൾ (മലയാള മനോരമ തൃശൂർ), ഫ്രെബി. മരുമക്കൾ: ദീപ (അധ്യാപിക, ദുബൈ), ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ, ജിബി.
വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ലളിതകല അക്കാദമിയിലെ പൊതുദർശന ശേഷം നാളെ കോട്ടയത്ത് സംസ്കാരം നടക്കും.
tcg_francis (76)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.