'അങ്ങിനെ ഞങ്ങൾക്ക്​ മറക്കാനാകില്ല'; മരണശേഷവും മനോജി​െൻറ വേതനം വീട്ടിലെത്തിച്ച്​ നൽകാനൊരുങ്ങി സഹപ്രവർത്തകർ

ജീവിച്ചിരിക്കു​േമ്പാൾ ചെയ്​ത നന്മകൾ മരണശേഷവും പിൻതുടരുമെന്നാണ്​ മനുഷ്യരുടെ വിശ്വാസം. മനോജ്​ കോക്കാട്​ എന്ന യുവാവി​െൻറ ജീവിതത്തിൽ ഇത്​ അക്ഷരംപ്രതി ശരിയാവുകയാണ്​. കിളിമാനൂർ വഴിയോരക്കട റസ്​റ്ററൻറി​ലെ വെയിറ്ററായിരുന്നു മനോജ്​. ഇൗ മാസം 11ാം തീയതി​ ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ മനോജി​െൻറ ജീവൻ പൊലിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോഴും ചികിത്സയിലാണ്. ഇൗ യുവാവി​െൻറ മരണത്തോടെ അനാഥമായത്​ രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ്​.


എന്നാൽ തങ്ങളുടെ സഹപ്രവർത്തകനെ മരണത്തോടെ ഉപേക്ഷിക്കാൻ വഴിയോരക്കടയിലെ ജീവനക്കാർ തയ്യാറല്ലായിരുന്നു. കഴിഞ്ഞ ദിവസം അവർ യോഗം ചേർന്ന്​ ഒരു തീരുമാനമെടുത്തു. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുകയും ഇതിലേക്ക് മാനേജുമെന്റിന്റെ വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി മനോജി​െൻറ കുടംബത്തിലേക്ക് നൽകുകയും ചെയ്യാനാണ്​ തീരുമാനിച്ചിരിക്കുന്നത്​.​

മനോജില്ലാതെതന്നെ പതിവ് ശമ്പളം വീട്ടിലെത്തികയെന്ന ഉദാത്ത മാതൃകയാണിവർ സൃഷ്​ടിച്ചിരിക്കുന്നത്​.തൊഴിലാളികളുടെ മീറ്റിങിൽ പ​െങ്കടുത്ത മാധ്യമപ്രവർത്തകനായ സനു കുമ്മിളാണ്​ സമൂഹമാധ്യമം വഴി ഇൗ നന്മയുടെ വിവരം പുറംലോകത്തെ അറിയിച്ചത്​. സനുവി​െൻറ ​ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം താഴെ.

മനോജ് കോക്കാട് !

മരിച്ചുപോകും മുൻപ് ഈ ഭൂമിയിൽ നിങ്ങൾ അടയാളപ്പെടുത്തിയത് കളങ്കമില്ലാത്ത സ്നേഹം കൊണ്ടാണ് ! വയ്യായ്മയിലും വല്ലായ്മയിലും നിറയെ ചിരിച്ചാണ് !

മനോജ് കോക്കാട്, കിളിമാനൂർ വഴിയോരക്കടയിലെ വെയിറ്ററായിരുന്നു. വഴിയോരക്കടയുടെ എഫ് ബി പേജിന് വേണ്ടി അവിടത്തെ അറുപത് സ്റ്റാഫുകളുടെയും പല വിധ ചിത്രങ്ങൾ പല കാലങ്ങളിലായി പകർത്തിയിട്ടുണ്ട്. അങ്ങനെ പകർത്തപെട്ട മുഖങ്ങളിലൊന്നായിരുന്നു കോക്കാട്. കഴിഞ്ഞ ദിവസം വരെയും ഓടി നടന്ന് വിളമ്പിയ ഊർജസ്വലനായ വിളമ്പുകാരൻ. ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിലാണ് ജീവൻ പൊലിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോഴും ചികിത്സയിലാണ് .

കോക്കാടിന്റെ മരണത്തോടെ അനാഥമായ രണ്ട് കുട്ടികളടങ്ങുന്ന കുടുംബം . കോക്കാടിനെ മരണത്തോടെ മറക്കാൻ സഹപ്രവർത്തകർ തയ്യാറായില്ല. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന തൊഴിലാളി മീറ്റിംഗിന് കഴിഞ്ഞ രാത്രി ഞാനും സാക്ഷിയായി. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുന്ന തുകയിലേക്ക് മാനേജ് മെന്റിന്റെ ഒരു വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി കുടംബത്തിന്

അക്കൗണ്ട് വഴി നൽകും . കോക്കാടില്ലാതെ തന്നെ പതിവ് ശമ്പളം വീട്ടിലെത്തിക്കുന്ന നന്മ. ആ അതിജീവനത്തിന്റെ മിനിട്ട്സ് Mahesh Maniraj എഴുതിക്കുന്ന നേരം ഞാനൊരു പടമെടുത്തു. അവരുടെ അനുവാദമില്ലാതെ തന്നെ ഇവിടെ പോസ്റ്റുന്നു . അവരിലൊതുങ്ങുന്നതെങ്കിലും ആ ചേർത്ത് നിർത്തൽ മനസ്സിൽ നന്മയുള്ളവർക്കേ സാധിക്കൂ എന്ന തിരച്ചറിവിൽ ! നാടറിയട്ടെ എന്ന ചിന്തയിൽ !



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.