കോട്ടയം: മാന്നാനം കെ.ഇ കോളജിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചത് കാമ്പസിലെ കിണറിൽനിന്നാണെന്ന് അേന്വഷണസമിതി റിപ്പോർട്ട്. മെഡിക്കൽ കോളജിൽനിന്നുള്ള മാലിന്യമാണ് മഞ്ഞപ്പിത്തം പടരാൻ കാരണമായതെന്ന കോളജിെൻറ വാദം സമിതി തള്ളി. മെഡിക്കൽ കോളജിലെ മാലിന്യം ഒഴുകുന്ന തോടും കോളജിന് വെള്ളം ലഭ്യമാക്കുന്ന കുളവും തമ്മിൽ ഒരു കിലോമീറ്റർ അകലമുള്ളതിനാൽ തോട്ടിലെ മാലിന്യം കുളത്തിലെത്താൻ സാധ്യത കുറവാണെന്നും ഇൗ മാലിന്യമാണ് ഉറവിടമെങ്കിൽ പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കെ.ഇ കോളജിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുകയും ഒരു വിദ്യാർഥി മരണപ്പെടുകയും ചെയ്തതോടെയാണ് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യന് അടിയന്തര അേന്വഷണത്തിന് എട്ടംഗസമിതിയെ നിയോഗിച്ചത്. ഇവർ കോളജ ്സന്ദർശിക്കുയും വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും മാനേജ്മെൻറിൽനിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.
നിലവിലെ കോളജ് കാൻറീൻ അടച്ചുപൂട്ടണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. കോളജിലെ സ്പോർട്സ് ഹോസ്റ്റലിെൻറ പ്രവർത്തനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
പുതിയ വർഷത്തെ പ്രവേശനനടപടി ആരംഭിക്കും മുമ്പ് നിർേദശങ്ങൾ നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും വൈസ് ചാൻസലർക്ക് നൽകിയ റിപ്പോർട്ടിൽ സമിതി ആശ്യപ്പെടുന്നു. ഡോ.എം.എസ്. മുരളി കൺവീനറായ സമിതിയിൽ ഡോ.ആർ. പ്രഗാഷ്, ഡോ.കെ. ഷറഫുദ്ദീൻ, ഡോ.ബി. പ്രകാശ് കുമാർ, ജോസ് വർഗീസ്, എ.ജി. ശിവശങ്കരൻ നായർ, രമേഷ് രാഘവൻ, ടി.ബി. സുകുമാരൻ എന്നിവരായിരുന്നു അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.