Posted On
date_range Updated On
date_range ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. സിനിമക്കായി ഏഴു കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭ വിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്.
ഗൗരവമുള്ള കുറ്റകൃത്യം സംബന്ധിച്ച പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കുറ്റകൃത്യം നടന്നതാണോ അല്ലയോ എന്ന് അറിയാൻ വിചാരണ നടക്കേണ്ടതുണ്ടെന്നും വിലയിരുത്തിയ കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.