22 വർഷത്തെ ജയിൽ ജീവിതത്തിന് വിരാമം; മണിച്ചൻ പുറത്തിറങ്ങി

കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്തകേസിലെ പ്രതി മണിച്ചൻ ജയിലിൽ നിന്ന് പുറത്തിറങ്ങി. 22 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷമാണ് മണിച്ചൻ മോചിതനായത്.

മദ്യദുരന്തത്തിന്റെ വാർഷികദിനത്തോടനുബന്ധിച്ചാണ് മണിച്ചൻ പുറത്തിറങ്ങിയത്. പിഴത്തുക ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന്  വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് കാണിച്ച് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീംകോടതി മോചനത്തിന് അനുമതി നൽകിയത്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തക്കേസിലെ ഏഴാം പ്രതിയായിരുന്നു മണിച്ചൻ.

Tags:    
News Summary - Manichan has released in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.