Posted On
date_range Updated On
date_range അഖില്‍ മാരാര്‍ ട്വന്റി 20യിൽ ചേർന്നു; നിയമസഭയിലേക്ക് മൽസരിക്കും
കിഴക്കമ്പലം: സിനിമാ സംവിധായകനും ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ട്വന്റി 20യിൽ ചേർന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍.ഡി.എയുടെ ഘടക കക്ഷിയായതോടെ ധാരാളം പേര്‍ ട്വന്റി 20യിലേക്ക് വരാന്‍ തയാറായതായി സാബു പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തെ ബഹുദൂരം മുന്നോട്ടു നയിക്കുമ്പോള്‍ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം പറഞ്ഞ് വികസന വിരുദ്ധ നയവുമായി ഇടതിനൊപ്പം വലതും കൂട്ടുചേര്‍ന്ന് കേരളത്തെ പിന്നോട്ടടിക്കുകയാണ്. താന്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നത് എന്‍.ഡി.എ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.