മാണി സി. കാപ്പൻ എൽ.ഡി.എഫ്​ വിട്ടു

ന്യൂഡൽഹി: പാലാ സീറ്റിൽ ഉടക്കി മാണി സി. കാപ്പൻ എൽ.ഡി.എഫ്​ വിട്ടു. ഐശ്വര്യ കേരള യാത്രയിൽ യു.ഡി.എഫ്​ ഘടകക്ഷിയായി പ​ങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച്​ ആലോചിക്കുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

ഏഴ്​ ജില്ല പ്രസിഡന്‍റുമാരും 17 സംസ്​ഥാന ഭാരവാഹികളിൽ ഒമ്പത്​ പേരും തന്നോടൊപ്പമു​ണ്ടെന്നും  നാളത്തെ ജാഥയിൽ അവർ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഇടത് മുന്നണി വിടുന്നതില്‍ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വരും മുമ്പാണ് മാണി സി കാപ്പന്‍റെ പ്രഖ്യാപനം. ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി. കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല.

മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ നി​ന്നും ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്ന​ത്. പാ​ലാ സീ​റ്റി​െൻറ കാ​ര്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷം മു​ന്ന​ണി മ​ര്യാ​ദ​കാ​ണി​ച്ചി​ല്ലെ​ന്ന്​ എ​ൻ.​സി.​പി ദേ​ശീ​യ നേ​തൃ​ത്വം പ​റ​യു​ന്നു​ണ്ട്. എ​ങ്കി​ലും മു​ന്ന​ണി മാ​റ്റ​ത്തി​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ്​ പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

അ​തേ​സ​മ​യം, ശ​ര​ത്​ പ​വാ​റു​മാ​യി ച​ർ​ച്ച​ക്കാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ മു​ന്ന​ണി​മാ​റ്റം സം​ബ​ന്ധി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ ത​യ​റാ​യി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.