Posted On
date_range Updated On
date_range മംഗലാപുരം-ചെന്നൈ മെയിലിന്‍റെ രണ്ട് ബോഗികൾ വേർപെട്ടു
പാലക്കാട്: പട്ടാമ്പിയിൽമംഗലാപുരം-ചെന്നൈ മെയിലിന്‍റെ രണ്ട് ബോഗികൾ തമ്മിൽ വേർപെട്ടു. ബി2, ബി3 ബോഗികളാണ് വേർപെട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് ബോഗികൾ വേർപെട്ടതെന്ന് അധികൃതർ അറിയിച്ചു. ഉടൻ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ മുന്നോട്ടുപോയി. സ്‌റ്റേഷനില്‍ നിന്നായതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്നത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി. ബോഗികള്‍ വിട്ടുപോയ വിവരം അധികൃതര്‍ ലോക്കോ പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് ഷണ്ടിങ്ങിനായി തിരികെ എത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.