മാനന്തവാടി: പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ കോടതി വിധ ി പറയാനിരിക്കെ പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് മധ്യവയസ്കൻ തൂങ്ങിമരിച്ചു. തവിഞ് ഞാല് പഞ്ചായത്തിലെ ആലാറ്റില്‍ അയനിക്കല്‍ പടിഞ്ഞാറേക്കര ശശിയാണ് (53) മരിച്ചത്. പരാതിക്കാരിയുടെ വീടിന് പിന്‍വശത്തെ പറമ്പിലേക്കുള്ള മരപ്പടിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
2018ല്‍ തലപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എസ്.എം.എസ് ഏറ്റെടുത്തു. വാദിഭാഗത്തേയും പ്രതിഭാഗത്തേയും സാക്ഷി വിസ്താരം കഴിഞ്ഞ് എസ്.സി - എസ്.ടി പ്രത്യേക കോടതി ജഡ്ജി വിധി പ്രസ്താവിക്കാനിരിക്കെയാണ് സംഭവം. തലപ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.