കോളജുകളിൽ അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങുന്നത് ഒരു കോടി -ജി. സുധാകരൻ

ആലപ്പുഴ: സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപകർക്ക് സർക്കാറാണ് ശമ്പളം കൊടുക്കുന്നതെന്നും എന്നിട്ടും അധ്യാപകരിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങുകയാണെന്നും മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. കോളജുകളിൽ ഒരു കോടിയും ഹയർസെക്കൻഡറിയിൽ 50 ലക്ഷവുമാണ് കൈക്കൂലി വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരെ നിയമിക്കുന്നതിന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ഒരു സിസ്റ്റമാണ് ഇവിടെയുള്ളത്. കോളജുകളിൽ ഒരു കോടിയായി പലയിടത്തും. ഹയർസെക്കൻഡറിയിൽ 50 ലക്ഷം. പ്രൈമറി സ്കൂളിൽ 25 ലക്ഷം. അധ്യാപകരോട് വാങ്ങുകയാണ് കൈക്കൂലി. സർക്കാറാണ് ശമ്പളം കൊടുക്കേണ്ടത്. സർക്കാർ ശമ്പളം കൊടുക്കേണ്ട സ്ഥാപനങ്ങളിൽ കൈക്കൂലി കൊടുക്കുകയാണ്. ഇത്തരം മാറ്റങ്ങൾക്ക് വേണ്ടി വാദിക്കണം. പൈസയില്ലാത്തത് കൊണ്ട് അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. -ജി. സുധാകരൻ പറഞ്ഞു.

ജില്ലയിലെ രണ്ട് കോളേജുകളിൽ 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് നിയമനത്തിനായി കൈക്കൂലി വാങ്ങുന്നത്. ഇത് തടയാൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്‍.സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - managements taking bribe one crore for college teacher appointment -G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.