പത്താം ക്ലാസുകാരനെ വർഷങ്ങളായി പീഡനത്തിനിരയാക്കിയയാൾ പിടിയിൽ

തിരുവല്ല: പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ 73 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി അങ്കക്കുന്നിൽ വീട്ടിൽ ചാക്കോ എന്ന വർക്കി ആണ് പിടിയിലായത്.

കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ വർക്കി പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - man who sexually abused 15 year old student for years has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.