Posted On
date_range Updated On
date_range സ്വന്തം വീടിന് തീവെച്ചയാൾ അറസ്റ്റിൽ
നെടുമങ്ങാട്: സ്വന്തം വീടിന് തീവെച്ച കേസിൽ പ്രതി പിടിയിൽ. ആര്യനാട് ഇറവൂർ സരസ്വതി വിലാസത്തിൽ ബിജു (51) വിനെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മാതാവ് ഓമന സമീപത്തെ വീട്ടിൽ പോയ സമയത്താണ് ഇയാൾ വീടിന് തീകൊളുത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവമെന്ന് ആര്യനാട് പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു.
നേരത്തെയും ബിജു വീട് കത്തിക്കാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.