Posted On
date_range Updated On
date_range 11കാരിയെ ബലാത്സംഗത്തിനിരയാക്കിയ മധ്യവയസ്കന് ഏഴ് വർഷം കഠിന തടവും പിഴയും
പട്ടാമ്പി: 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് ഏഴ് വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ. പട്ടാമ്പി പണിക്കം പള്ളിയാലിൽ സക്കീർ ഹുസൈനെ(54)യാണ് പട്ടാമ്പി അതിവഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്.
പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധിയായി. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
പട്ടാമ്പി സബ് ഇൻസ്‌പെക്ടർ സുഭാഷ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയ കുമാർ ഹാജരായി. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.