Posted On
date_range Updated On
date_range സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നയാൾക്ക് വെട്ടേറ്റു
തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാർ (47)ന് നേരെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് സംഭവം.
തലയ്ക്ക് പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബൈജുവിന് നേരെയും ആക്രമണമുണ്ടായി. സി.പി.എം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ഇതിന്‍റെ വൈരാഗ്യത്തിലാണ് അക്രമമെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ നേതാവാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.