രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച രണ്ടുപേർ മരിച്ചു
തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിർദേശിച്ചു.
മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അഞ്ചുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്ത് താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി.
തുരങ്കപാതയുടെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ അപകടത്തിൽപെട്ടതായാണ് പറയപ്പെടുന്നത്. വിശദപരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. തുരങ്കപാത നിർമാണം നിർത്തി വെക്കാൻ ഉത്തരവിട്ടു.
അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. പാലത്തിന് മുകളിലുള്ള മല ഇടിഞ്ഞ് മണ്ണ് കുത്തിയൊഴുകുകയായിരുന്നു. കള്ളാടിപ്പുഴയിലൂടെ താഞ്ഞിരോട് ഭാഗത്തേക്കാണ് മണ്ണ് പൂർണമായും ഒലിച്ചുവരിക. അതുകൊണ്ടുതന്നെ ആ ഭാഗത്തുള്ള കുടുംബങ്ങളെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.
താഴ്ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ്. റോഡിന്റെ കോൺക്രീറ്റ് ഭിത്തി പൂർണമായി തകർന്ന് വീണു. എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തകരും ഒക്കെ പ്രദേശത്തുണ്ട്.
രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച രണ്ടുപേർ മരിച്ചു
ജെസിബി എത്തി മണ്ണ് മാറ്റിത്തുടങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.