കണ്ണൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ മണക്കായിൽ കശുമാവിൻ തോട്ടത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം. ഇതേതുടർന്ന് സ്ഥലത്ത് ഫോറസ്റ്റ് അധികൃതരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ഇന്ന് ഉച്ച കഴിഞ്ഞ് മണക്കായി ചുണ്ടക്കുന്നിലാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്.
തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാനെത്തിയ സി.ഖാദർ എന്ന 60കാരനാണ് പുലിയെ കണ്ടത്. ഇയാൾ പുലിയെ കണ്ട് ബോധം കെട്ടതായും പറയുന്നു. തുടർന്ന് നാട്ടുകാർ വിവരം നൽകിയതിെൻറ അടിസ്ഥാനത്തിൽ ഫോറസ്റ്റ് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ വി.രതീഷിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാരും നാട്ടുകാരും മണിക്കൂറോളം കശുമാവിൻ തോട്ടത്തിലും മറ്റും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
എന്നാൽ കാട്ടിനുള്ളിൽ കാട്ടുപന്നിയുടെ കാൽപാടുകൾ കണ്ടതായും ഖാദർ കണ്ടത് പന്നിയാകാനാണ് സാധ്യതയെന്നുമാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്. പുലിയെ കണ്ടതായുള്ള വാർത്ത നാട്ടിൽ പരന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.