ബാലികയെ പീഡിപ്പിച്ച വയോധികന് 12 വർഷം കഠിനതടവ്

കോട്ടയം: 14വയസുകാരിയെ പീഡിപ്പിച്ച വയോധികന് 12 വർഷം കഠിനതടവ്. അതിജീവിതയെ ലൈംഗികമായി ചൂഷണം ചെയ്ത കോട്ടയം നാട്ടകം, മൂലവട്ടം, മാടമ്പ്കാട്ടു ഭാഗത്ത് ചോതിനിവാസ് വീട്ടിൽ എം.കെ സോമൻ (74) എന്നയാളെയാണ് 12 വർഷം തടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ തടവ് അധികമായി അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് പി.എസ് സൈമ ശിക്ഷ വിധിച്ചത്. 16 സാക്ഷികളും 25 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ P.S മനോജ് ഹാജരായി. പ്രോസിക്യൂഷനെ അഡ്വ. തുഷാരാ പുരുഷൻ സഹായിച്ചു. ചിങ്ങവനം പൊലീസ് സബ്ഇൻസ്പെക്ടറായിരുന്ന ഇ.എം. സജീർ ആയിരുന്നു കേസന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത്.

Tags:    
News Summary - Man Sentenced to 12 Years for Raping Teen girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.