കൊല്ലങ്കോട്: തെന്മല സീതാർകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർഥിയെ കാണാതായി. ആലത്തൂർ കാവശ്ശേരി വാവുള്ള്യാപുരം അബൂബക്കറിെൻറ മകൻ ആഷിഖിനെയാണ് (22) കാണാതായത്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ അവസാനവർഷ വിദ്യാർഥിയാണ്.
ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള ആഷിഖ് ശനിയാഴ്ച ഉച്ചക്കാണ് ആലത്തൂരിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, കാമറയുമായി സീതാർകുണ്ടിലേക്കാണ് പോയതെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകി.
മൊബൈൽ ടവർ ലൊക്കേഷൻ കൊല്ലങ്കോട് സീതാർകുണ്ടിന് സമീപത്തായി കണ്ടെത്തിയതിനെ തുടർന്ന് കൊല്ലങ്കോട് പൊലീസിന് വിവരം കൈമാറി. സ്ഥലത്തെത്തിയ പൊലീസ് ആഷിഖിെൻറ ബൈക്ക് കണ്ടെത്തി. തുടർന്നാണ് കൊല്ലങ്കോട് പൊലീസും ചിറ്റൂർ അഗ്നിശമന സേനയും സംയുക്തമായി തിരച്ചിൽ നടത്തിയത്.
ആഷിഖിന് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അഗ്നിശമന സേനയും കൊല്ലേങ്കാട് പൊലീസും നിർത്തിവെച്ചു. ശക്തമായ മഴയും ഇരുട്ട് പരന്നതുമാണ് തിരച്ചിൽ നിർത്താൻ കാരണം. തിങ്കളാഴ്ച തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.