കോട്ടയത്ത്​ അമ്മയെ മകൻ വെട്ടിക്കൊന്നു, പരിക്കേറ്റ പിതാവ്​ ആശുപത്രിയിൽ

കോട്ടയം: തിരുവാതുക്കലിന്​ സമീപം പതിനാറിൽ ചിറയിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാർത്തിക ഭവനിൽ സുജാതയാണ്​ കൊല്ലപ്പെട്ടത്​. 72 വയസായിരുന്നു. 52കാരനായ മകൻ ബിജു സുജാത​െയ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽനിന്ന്​ രക്ഷപ്പെടാൻ ഓടിയ പിതാവ്​ തമ്പി (74)യെ ബിജു ചുറ്റിക കൊണ്ട്​ പരിക്കേൽപ്പിക്കുകയും ചെയ്​തു. മദ്യലഹരിയിൽ ബിജു വീട്ടിൽ സ്​ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. സ്വത്ത്​ തർക്കമാണ്​ കൊലപാതക കാരണമെന്നാണ്​ വിവരം.

പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മു​േമ്പ സുജാത മരിച്ചു. ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ വെസ്റ്റ്​ സ്​റ്റേഷൻ ഹൗസ്​ ഓഫിസർ ഇൻസ്​പെക്​ടർ എം.ജെ. അരുൺ ബിജുവിനെ കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - man Killed mother in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.