കടപൂട്ടി വീട്ടിലേക്ക് പോകവേ സ്കൂട്ടറിടിച്ചു മരിച്ചു

കഴക്കൂട്ടം: സ്കൂട്ടർ ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കുളത്തൂർ അരശുംമൂട് അഭിരാം ഹൗസിൽ അനിൽ കുമാറാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി കടയടച്ച് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സ്കൂട്ടറിടിച്ചത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് മരണം. തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വലിയ കയറ്റമുള്ള ഈ റോഡിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. ടെക്നോപാർക്കിൽ നിന്ന് ദേശീയപാത ബൈപാസിലേക്കും ശ്രീകാര്യത്തും എളുപ്പത്തിൽ എത്താനുള്ള ഈ റോഡിന് ആവശ്യത്തിന് വീതിയില്ല. കാൽ നടയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

രാധമണിയാണ് അനിൽ കുമാറിന്റെ ഭാര്യ. മകൻ: അഭിരാം. മരുമകൾ: ബിന്ദുജ.

Tags:    
News Summary - Man killed in scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.