Posted On
date_range Updated On
date_range സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മലപ്പുറം: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവിൽ സനൽ മോഹൻ (19) ആണ് മരിച്ചത്. കെ.എൻ.ജി റോഡിൽ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിൽ ആണ് അപകടം. ഞായറാഴ്ച് രാവിലെ 11 മണിക്കായിരുന്നു അപകടം.
എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെവന്ന സ്കൂട്ടറിൽ ഇടിച്ച് ബസിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സനൽ തൽക്ഷണം തന്നെ മരിച്ചു. സനൽ പഠനത്തോടൊപ്പം എടക്കരയിലെ കളേഴ്സ് വെഡിങ് കാസ്റ്റൽ എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.