Posted On
date_range Updated On
date_range വയോധികൻ കടയിൽ മരിച്ച നിലയിൽ
വൈത്തിരി: വയോധികനെ തളിപ്പുഴയിലെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം സ്വദേശിയും വർഷങ്ങളായി തളിപ്പുഴയിൽ താമസക്കാരനുമായ കുനിയിൽ അസ്സയിൻ (70) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ തളിപ്പുഴയിൽ തടാകത്തിലേക്ക് പോകുന്ന വഴിയിലുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. പരേതയായ സഫിയയാണ് ഭാര്യ. മക്കൾ: റസീന, സുമയ്യ, തസ്‍ലി. മരുമക്കൾ: മുഹമ്മദ് അസ്ഹർ, നൗഷാദ്, അൻസാർ.
അസ്വാഭാവിക മരണത്തിന് വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.