തിരുവല്ല: രണ്ടുദിവസം മുൻപ് കാണാതായ പെയിന്റിങ് തൊഴിലാളിയെ സമീപവാസിയുടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റോതറ മോടിയിൽ എം.ആർ. രാജേഷിന്റെ (46) മൃതദേഹമാണ് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സമീപവാസിയുടെ വീട്ടിൽ പ്രായമായ സ്ത്രീ മാത്രമാണ് താമസം. ഇവരുടെ കൊച്ചുമകൻ ബംഗളൂരുവിൽ നിന്ന് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടത്. തിരുവല്ല പൊലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
രാജീവിന്റെ വീട്ടിൽ മകൻ ജയരാജ് മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ജയ പാലക്കാട് ഹോംനഴ്സായി ജോലി ചെയ്യുകയാണ്. മകൾ രസിയ ബംഗളൂരുവിൽ വിദ്യാർഥിനിയാണ്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.