Posted On
date_range Updated On
date_range തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു
പുൽപള്ളി: വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ ദേഹത്തുവീണ് ഗൃഹനാഥൻ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണിൽ രാജനാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കൽപറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ചുരത്തിൽ ഗതാഗത ക്കുരുക്കായതിനാൽ ആശുപത്രിയിലെത്തിക്കാൻ താമസം നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു. ബി.ജെ.പി പ്രാദേശിക നേതാവായിരുന്ന രാജൻ പുൽപള്ളി താഴെ അങ്ങാടിയിൽ ഭക്ഷണശാല നടത്തിവരുകയായിരുന്നു. ഭാര്യ :വസന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.