വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു

സുൽത്താൻ ബത്തേരി: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ അധികൃതർ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എൽ 45) എന്ന കടുവയാണിത്. 13 വയസ്സുള്ള ആൺ കടുവയാണിത്.

കടുവക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കടുവയിപ്പോൾ റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ നിരീക്ഷണത്തിലാണുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

വാകേരിയിൽ ശനിയാഴ്ച രാവിലെ പശുവിന് പുല്ലെരിയാൻ പോയപ്പോഴാണ് പ്രജീഷ് എന്ന യുവാവിനെ കടുവ ആക്രമിച്ചത്. മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കടുവ കൊന്ന പ്രജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -ചെന്നിത്തല

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ്ര​ജീ​ഷി​ന്റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം നൽക​ണ​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ജീ​ഷി​ന്റെ കൂ​ട​ല്ലൂ​രി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു അദ്ദേഹം. സ​ഹോ​ദ​ര​ന് സ​ർ​ക്കാ​ർ ജോ​ലിയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - man eating tiger in Wayanad identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.