മേലാറ്റൂര്‍: നാലുചക്ര സ്കൂട്ടര്‍ മറിഞ്ഞ് വയോധികന്‍ മരിച്ചു. ഉച്ചാരക്കടവ് കാഞ്ഞിരംപാറയിലെ അപ്പാട്ട് മുഹമ്മദ് മൗലവിയാണ് (65) മരിച്ചത്. മേലാറ്റൂര്‍ ടൗണില്‍പോയി മടങ്ങവെ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കാഞ്ഞിരംപാറയിലെ വീടിനടുത്ത് മലബാര്‍ ലാറ്റക്സിന് മുന്‍വശത്തായിരുന്നു അപകടം.
സ്കൂട്ടറിന് മുന്നിലൂടെ നായ ഓടിയതിനെ തുടര്‍ന്ന് വെട്ടിക്കുന്നതിനിടെ സ്കൂട്ടര്‍ മറിയുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ മുഹമ്മദിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരിക്കുകയായിരുന്നു.
15 വര്‍ഷം വിവിധ പള്ളികളില്‍ മുദരിസായിരുന്നു. 25 വര്‍ഷത്തോളം പ്രവാസിയായിരുന്ന മുഹമ്മദ് മുസ്ലിയാര്‍ അബൂദബി കെ.എം.സി.സി പാലക്കാട് ജില്ല ട്രഷററുമായി പ്രവര്‍ത്തിച്ചു.
ഭാര്യ: പാറമ്മല്‍ ഉമ്മുകുല്‍സു (പറമ്പൂര്‍). മക്കള്‍: ഉമൈന (റിയാദ്), ഷമീന, ജുവൈന (അസി. കാലിക്കറ്റ് സര്‍വകലാശാല), റസീന, ഉമ്മു റുമാന (സി.എ ഇന്‍റര്‍), മുഹമ്മദ് ഷഫീക്ക്.
മരുമക്കള്‍: അബ്ദു റഹീം (കരിഞ്ചാപാടി), ഷഫ്ജാന്‍ (നാട്ടുകല്‍), കീടത്ത് ഫൈസല്‍ (അലനല്ലൂര്‍), മുഹമ്മദ് സലീം (വടക്കാങ്ങര), അബ്ദുല്‍ ഗഫൂര്‍ (പൊന്നാനി), അസ്മാബി (കരുവാരകുണ്ട്).
സഹോദരങ്ങള്‍: ഉമര്‍ ഫൈസി (ദാറുല്‍ഹികം) അബ്ദുല്‍ സലാം മൗലവി, അബ്ദുല്‍ ജബ്ബാര്‍, ജലാലുദ്ദീന്‍, സക്കീര്‍, പരേതയായ സൈനബ, സൗദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.