സോമൻ അവസാനമായി ഉറിയടിക്ക് നേതൃത്വ നൽകുന്നു, സോമൻ
Posted On
date_range Updated On
date_range ഉറിയടിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു
വിതുര: തിരുവോണ ദിവസം വിതുര ചേന്നൻപാറയിൽ ഉറിയടിക്കിടയിൽ മധ്യവയസ്കൻ കുഴഞ്ഞുവീണുമരിച്ചു. കലായിൽ സോമൻ (59) ആണ് മരിച്ചത്.
ചേന്നൻപാറയിൽ ഉറിയടി നടക്കുന്നതിനിടയിലായിരുന്നു സംഭവം. വിതുരയിലും പരിസര പ്രദേശങ്ങളിലും ഓണത്തിനും മറ്റും ഉറിയടി മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് സോമൻ. ചൊവ്വാഴ്ച ഉറിയടിയുടെ അവസാനം കാണികളെ ദുഃഖത്തിലാഴ്ത്തിയാണ് സോമൻ യാത്രയായത്.
കഴിഞ്ഞ 25 വർഷമായി ചേന്നൻപാറയിൽ തിരുവോണ നാളുകളിലെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് സോമനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.