Posted On
date_range Updated On
date_range വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യക്കും മകനും പൊള്ളലേറ്റു
ആര്യാട് (ആലപ്പുഴ): കിടപ്പുരോഗിയായ ഭാര്യയെ തീയിട്ട് കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജങ്ഷന് സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ (77) ആണ് ജീവനൊടുക്കിയത്.
വീട്ടിൽ ഉണ്ടായിരുന്ന ഭാര്യ ഓമന(73), മകൻ ഉണ്ണികൃഷ്ണൻ(43) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് വീടിന് തീയിട്ട ശേഷം ശ്രീകണ്ഠൻ ജീവനൊടുക്കുകയായിരുന്നു.
ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഓമനയുടെ പൊള്ളൽ ഗുരുതരമാണ്. ഓമനയെയും മകനേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുബ പ്രശ്നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.