Posted On
date_range Updated On
date_range വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
വാണിമേൽ: വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. വാണിമേൽ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത്ത് കയമക്കണ്ടി മൊയ്തു ഹാജിയാണ് (68)ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: റാബിയ. മക്കൾ: റഊഫ്, റഈസ്, റഫീദ. മരുമകൻ: അസീസ് കുറുവന്തേരി. സഹോദരങ്ങൾ: അമ്മദ് ഹാജി ( മുൻ പഞ്ചായത്ത് മെമ്പർ), അബ്ദുല്ല മാസ്റ്റർ( റിട്ട. അധ്യാപകൻ), ആസ്യ, പാത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.